സുധീഷ് കുമാർ കുറിയേടത്ത്
കോഴിക്കോട്:മെഹന്തിയിടുക എന്നു പറഞ്ഞാൽ അത് ഒരു കലയാണ് അതിന് നല്ല ശ്രദ്ധയും കഴിവും വേണം ഒരു മണിക്കൂർ സമയം കൊണ്ട് ഏറിയാൽ ഒന്നോ രണ്ടോ കൈകളിൽ മെഹന്തിയിടാൻ കഴിയും എന്നാൽ ഈ മെഹന്തിയിടൽ ഒരു മത്സരമായാലോ.
ഒരു മണിക്കൂർ കൊണ്ട് 700 കൈകളിൽ അതും ഗിന്നസ് വേൾഡ് റെക്കോഡിനു വേണ്ടിയാണെങ്കിൽ
അത്തരം മത്സരത്തിനുള്ള കഠിന പരിശ്രമത്തിലാണ് കടലുണ്ടി മണ്ണൂർ സ്വദേശി ആദിത്യ എ.വി.
നിലവിലെ ഒരു മണിക്കൂർ സമയത്തിനുള്ളിൽ 600 കൈകളിൽ മെഹന്തിയിട്ട പാക്കിസ്ഥാൻ സ്വദേശിയുടെ റെക്കോഡാണ് ആദിത്യ മറികടക്കാൻ ശ്രമിക്കുന്നത് ഈ വരുന്ന പുതുവർഷത്തിൽ 2022 ജനവരി 1 ന് മണ്ണൂർ C M ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് രാവിലെ 9 മണിക്കാണ് മത്സരം നടക്കുക. ഇതിനു വേണ്ടിയുള്ള കഠിന പരിശീലനത്തിലാണ് ആദിത്യ. മണ്ണൂർ സ്വദേശികളായ സരിത,സുഭാഷ് ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകളാണ് ആദിത്യ.2021 ജൂലൈയിൽ ഒരു മണിക്കൂറിൽ 600 കൈകളിൽ മെഹന്തിയിട്ട പാക്കിസ്ഥാൻ സ്വദേശി സാമിന ഹുസൈൻ്റെ പേരിലുള്ള ഗിന്നസ് വേൾഡ് റെക്കോഡാണ് ആദിത്യ മറികടക്കാൻ പോകുന്നത് കൈത്തണ്ടയിൽ ഏഴ് അദ്ഭുതങ്ങൾ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്
ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ് എന്നിവ ഇതിനോടകം നേടിയ ആദിത്യ നല്ല ഒരു ചിത്രകാരി കൂടിയാണ്.
ഇതിൻ്റെ തെളിവാണ് ഭർത്താവ് നിഥിൻൻ്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള മദർ തെരേസയുടെ പേര് കൊണ്ട് എഴുതിയ ചിത്രം,നടൻ ജയസൂര്യയുടെ പേര് എഴുതിയ ചിത്രം മറ്റനവധി കലാ മൂല്യ ങ്ങ ൾ ഉൾകൊള്ളുന്ന ചിത്രങ്ങൾ എന്നിവ .കൂടാതെ ഇതു വരെ കിട്ടിയ പുരസ്കാരങ്ങൾ വീട്ടിലെ ഷെൽഫുകളിൽ നിറഞ്ഞ് നിൽക്കുന്നു. തൻ്റെ എല്ലാ മത്സരങ്ങൾക്കും നാട്ടുകാരുടെയും പൊതു പ്രവർത്ത കരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെ ന്നും തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും ആദിത്യ പറയുന്നു.