ഫാം ആർട്ട് പരീക്ഷണവുമായി എൻ എസ് എസ് ; നാടിനെ ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ വിത്തിറക്കി
മുക്കം:നാടിനെ ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ നെൽപ്പാടത്ത് വിത്തിറക്കി.ചെറുവാടി ഗവ. ഹയർ സെക്കൻഡറി എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് നെൽ കൃഷിക്കായുള്ള വിത്ത് വിതച്ചത് .ഇതോടെ കോഴിക്കോട് സൗത്ത് ജില്ലാതല ഹരിതം പദ്ധതിക്ക് തുടക്കമായി.എൻ എസ് എസ് നോർത്തേൺ റീജിയൻ 1 പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് സൗത്ത് ജില്ലാ കൺവീനർ എം.കെ.ഫൈസൽ, മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി.ബി.കൃഷ്ണൻ,കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ എം മുഹമ്മദ് എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ഷരിഫ് കൂട്ടക്കടവത്ത്,എസ് എം സി ചെയർമാൻ റഫീഖ് പരവരിയിൽ, പ്രിൻസിപ്പൽ ഷക്കീബ്...









