മരണവേദനയിലും കുരുന്നുകളെ സുരക്ഷിതരാക്കിയ അനിൽ കുമാറിന് കണ്ണീരോടെ വിട
നാദാപുരം: കടുത്ത നെഞ്ചുവേദനയ്ക്കിടയിലും തന്റെ വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ജീവൻ സുരക്ഷിതമാക്കിയ സ്കൂൾ വാൻ ഡ്രൈവർ അടുക്കത്തെ ഐരാണി പൊയിൽ അനിൽ കുമാറി (50)ന് നാട് കണ്ണിരോടെ വിട നൽകി. തിങ്കളാഴ്ച വൈകീട്ട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നിന്ന് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചെറുകുന്ന് വാഴയിൽമുക്കിൽ വെച്ച് അനിൽ കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നെങ്കിലും പരിഭ്രാന്തനാകാതെ വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സ്വന്തം ഫോണിൽ നിന്ന് സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതർ...









