ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒരു മാസത്തിനിടെ വര്‍ദ്ധിച്ചത് 30 രൂപവരെ
കോഴിക്കോട്; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്ക് 150 മുതല്‍ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120 - 135 രൂപ വരെയും ഇറച്ചിക്ക് 170- 190 വരെയുമായിരുന്നു വില. കോഴിക്കുഞ്ഞുങ്ങളുടെ വിലയും കൂടി. കുഞ്ഞൊന്നിന് ഇപ്പോള്‍ മുപ്പത് രൂപ വരെ നല്‍കണം. നേരത്തെ 15, 20 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ കിട്ടിയിരുന്നു. കോഴിത്തീറ്റയുടെ വിലയും കുത്തനെ...







