വികസിത ഭാരതത്തിനായുള്ള മുന്നേറ്റത്തില്‍ എല്ലാവരും പങ്കാളികളാകണം: ഗവര്‍ണര്‍
കോഴിക്കോട്: വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ നാമെല്ലാവരും പങ്കാളികളാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കോഴിക്കോട് കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന്റെ നാലാം ദിവസത്തെ സര്‍ഗസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2047 ഓടെ വികസിത ഭാരതം യാഥാര്‍ത്ഥ്യമാകും എന്നത് പ്രധാനമന്ത്രിയുടെ സ്വപ്നം മാത്രമല്ല, നാമോരുരുത്തരും പങ്കുചേര്‍ന്ന് സാക്ഷാത്കരിക്കേണ്ട ഒന്നാണ്. പ്രധാനമന്ത്രി പറഞ്ഞ ആത്മനിര്‍ഭര ഭാരതം സ്വദേശി സങ്കല്‍പം തന്നെയാണ്. ഭാരതത്തിന്റെ കുടുംബ സമ്പദ് വ്യവസ്ഥയിലാണ് വികസിത ഭാരതത്തിന്റെ അടിസ്ഥാനം. സ്വദേശി ഉത്പന്നങ്ങളുടെ സാര്‍വ്വത്രികമായുള്ള ഉപയോഗത്തിലൂടെ നമുക്ക് വികസിത രാജ്യമാകാനും ലോകത്തിലെ ഏറ്റവും വലിയ...