വിദ്യാർത്ഥികൾക്ക് സത്യസന്ധമായി ചരിത്രം പഠിക്കാനുള്ള അവസരം ഒരുക്കണം -മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്:ചരിത്ര വിദ്യാർത്ഥികൾക്ക് സത്യസന്ധമായി ചരിത്രം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഇവ കണക്കിലെടുത്താണ് പുരാവസ്തു മ്യൂസിയങ്ങൾ ജില്ലാ പൈതൃക മ്യൂസിയങ്ങൾ എന്നിവ സ്ഥാപിച്ചുവരുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന്റെ സമഗ്ര സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചരിത്രം, പൈതൃകം എന്നിവയുടെ തെളിവുകൾ കണ്ടെടുത്ത് സംരക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്നതിനോടൊപ്പം കഴിഞ്ഞ കാലത്തെക്കുറിച്ച് വരുംതലമുറയ്ക്ക് അവബോധം പകർന്നു നൽകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒട്ടനവധി സ്മാരകങ്ങളുടെ സംരക്ഷണ പ്രവൃത്തികൾ...









