സോപാന സംഗീത സഭയുടെ നാലാം വാർഷിക ആഘോഷം ഒക്ടോബർ 11 ന്
കോഴിക്കോട്:കേരളത്തിന്റെ സാംസ്കാരിക ഇടങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ച് യാത്ര തുടരുന്ന സോപാന സംഗീത സഭയുടെ നാലാം വാർഷിക ആഘോഷം ഒക്ടോബർ 11 ന് ശനിയാഴ്ച കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര സന്നിധിയിൽ നടക്കും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പരിപാടികൾ. പഞ്ചവാദ്യത്തോടെ അരങ്ങ് ഉണരും. തുടർന്ന് കൊടിയേറ്റം, ദീപപ്രോജ്ജ്വലനം, ആചാര്യവന്ദനം, സോപാന സംഗീതം, പഞ്ചരത്ന അഷ്ടപദി, അഷ്ടപദിലാസ്യം, സോപാനരാഗ കഥകളി പദങ്ങൾ, തൃദേശ സോപാനം, ഇടയ്ക്ക വിസ്മയം, സാംസ്കാരിക സഭ, പുരസ്കാരസമർപ്പണം, പ്രസിദ്ധ സോപാന സംഗീത കലാകാരന്മാരായ അമ്പലപ്പുഴ വിജയകുമാർ, ഏലൂർ...