ഗുരുശ്രേഷ്ഠാ അവാർഡ് നേടി കോഴിക്കോട് പ്രശാന്ത്
കോഴിക്കോട് : കേരളത്തിലെ മികച്ച അദ്ധ്യാപകർക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുരുശ്രേഷ്ഠാ അവാർഡ് സമിതി ഏർപ്പെടുത്തിയ 2025-26 വർഷത്തെ ഗുരു ശ്രേഷ്ഠാപുരസ്കാരം കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സംഗീതാദ്ധ്യാപകൻ കോഴിക്കോട് പ്രശാന്ത് മാസ്റ്റർക്ക് ലഭിച്ചു. സ്കൂളിലും ജില്ലയിലും സംസ്ഥാന നിലവാരത്തിൽ തന്നെ ധാരാളം മികച്ച പ്രവർത്തനങ്ങൾക്കാണ് ഇക്കാലയളവിൽ പ്രശാന്ത് മാഷ് നേതൃത്വം നൽകിയത്. വിദ്യാലയത്തിലെ അമ്പതോളം കുട്ടികളെ അണിനിരത്തി തയ്യാറാക്കിയ മേളപ്രഭ എന്ന ശിങ്കാരിമേള സംഘം സംസ്ഥാനത്തു തന്നെ ഒരു വിദ്യാലയം ഏറ്റെടുത്തു നടത്തുന്ന ഏറ്റവും മികച്ച പരിപാടിയായിരുന്നു. ദൂരദർശൻ അടക്കം...









