ജാതി മത വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യും; ഡ്രൈവർമാർക്ക് താക്കീതുമായ് ജനകീയ സമതി.
മുക്കം:കഴിഞ്ഞ ദിവസം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 വയസുകാരൻ മരണപ്പെട്ട എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നോർത്ത് കാരശ്ശേരിയിൽ ഡ്രൈവർമാർക്ക് താക്കീതുമായ് ജനകീയ സമതി രംഗത്ത്. ഇതുവഴി സ്ഥിരമായി കടന്നുപോവുന്ന ബസുകൾ ടിപ്പറുകൾ എന്നിവയിലെ ഡ്രൈവർമാർക്ക് ലഘുലേഖ നൽകി. പ്രദേശത്ത് അപകടം പതിവാകുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മറ്റി ബോധവത്കരണം നടത്തുന്നത്. സംസ്ഥാന പാതയിലെ ഓടത്തെരുവ് മുതൽ മുക്കം പാലം വരെയുള്ള ഒന്നര കിലോമീറ്ററിൽ അപകടകരമായ രീതിൽ വാഹനങ്ങൾ ഓടിക്കുന്നതും അശ്രദ്ധയോടെ മറ്റു വാഹനങ്ങളെ മറികടക്കുന്നതും...