Local News

കാർ നിയന്ത്രണം വിട്ട് അപകടം


ദേശീയ പാത 766 വാവാട് സെന്ററിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് നിർത്തിയിട്ട കാറിലും ബൈക്കിലും ഇടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കാർ യാത്രികരായ പൂനൂർ തെക്കെ മണ്ണിൽ അബ്ദുൽ നാസർ, ഭാര്യ ആയിശ എന്നിവർക്ക് പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂനൂരിൽ നിന്നു കൊടുവള്ളി ഭാഗത്തേക്ക് എത്തുകയായിരുന്ന കാർ വാവാട് സെന്ററിൽ ഹോമിയോ ഡിസ്പെൻസറിക്ക് മുന്നിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് സമീപത്ത് നിർത്തിയിട്ട കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply