BusinessLatest

ഇരുപത്തിയഞ്ചാം വാർഷികനിറവിൽ കാപ്‌കോൺ ഗ്രൂപ്പ് കേരളത്തിലെ 10 ജില്ലകളിൽ കൂടി ബിസിനസ് വ്യാപിപ്പിക്കുന്നു

Nano News

കോഴിക്കോട്: സംരംഭകവിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികനിറവിൽ കാപ്‌കോൺ ഗ്രൂപ്പ് തങ്ങളുടെ തട്ടകമായ കോഴിക്കോടിന് പുറത്തേക്ക് മറ്റ് 10 ജില്ലകളിൽ കൂടി ബിസിനസ് വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ്. കാപ്‌കോൺ റിയാലിറ്റി പേരിലാണ് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. കാപ്‌കോൺ ഗ്രൂപ്പിൻ്റെ സിൽവർ ജൂബിലി സമ്മാനമായാണ് കാപ്‌കോൺ റിയാലിറ്റി ജനങ്ങളിലേക്കെത്തുന്നത്.

കഴിഞ്ഞ 25 വർഷമായി നൂറിലധികം റെസിഡൻഷ്യൽ, കൊമേർഷ്യൽ, എജ്യൂക്കേഷൻ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ച കമ്പനിയാണ് കോഴിക്കോട് ആസ്ഥാനമായുള്ള കാപ്‌കോൺ ഗ്രൂപ്പ്. പുതിയ പദ്ധതിയുടെ ഭാഗമായുള്ള ‘കാപ്‌കോൺ ബിൽഡ് കേരള’ ക്യാമ്പയിന് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തുടക്കമാവും. കോഴിക്കോടിന് പുറമേ എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. ഇതിൽ
തിരുവനന്തപുരം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലെ പദ്ധതികൾ ഉടൻ ആരംഭിക്കും.

കൃത്യതയും വ്യക്തതയും സുതാര്യതയും നിറഞ്ഞ പദ്ധതി നടത്തിപ്പിലൂടെ വിജയിച്ചു മുന്നേറുന്ന കാപ്‌കോൺ ഗ്രൂപ്പ് വ്യത്യസ്തവും വിപുലവുമായ പദ്ധതികളാണ് കാപ്‌കോൺ റിയാലിറ്റി എന്ന പേരിൽ മറ്റു ജില്ലകളിൽ അവതരിപ്പിക്കുന്നത്.

ഇതിൽ വയനാട് ടൂറിസം പ്രോജക്ടിൻ്റെ ഭാഗമായി, ഏറ്റവും വലിയ സർവീസ് അപ്പാർട്ട്മെൻ്റ് പ്രവർത്തനം ആരംഭിക്കുവാൻ ഇരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ട്വിൻ ടവറായ കാപ്‌കോൺ സെൻ്ററിൽ പ്രവർത്തിക്കുന്ന ഇരുനൂറിലധികം സർവീസ് അപാർട്മെൻ്റസുകളുടെ താക്കോൽ കൈമാറ്റം ജനുവരി 1 ന് നടക്കും.ടൂറിസം മേഖലക്ക് പുത്തനുണർവായിരിക്കും ഇത് സമ്മാനിക്കുവാൻ പോകുന്നത്.

കോഴിക്കോട് കാപ്‌കോൺ സിറ്റിയിൽ ഐ.ടീ ബിസിനസ് ഹബ്ബും ഒരുങ്ങുന്നുണ്ട്. കണ്ണൂർ പ്രോജക്ടിന് തുടക്കം കുറിച്ച് കഴിഞ്ഞു. കൂടാതെ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ പദ്ധതികൾ ഉടൻ ആരംഭിക്കും. ഇതിലൂടെ 500 ലധികം തൊഴിൽ അവസരങ്ങളാണ് പുതുതായി കാപ്‌കോൺ സൃഷ്ടിക്കാൻ പോകുന്നത്. പുതിയ ചുവടുവെപ്പിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ കൂടി കാപ്‌കോൺ റിയാലിറ്റി കടക്കുകയാണ്.

കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്മാർട്ട് സിറ്റി ഇന്ത്യയുടെ ഗ്രീൻ ആൻഡ് സസ്റ്റൈനബിൾ സ്മാർട്ട് സിറ്റി അവാർഡ് നേടിയ 125 ഏക്കറിലധികം വരുന്ന മർക്കസ് നോളജ് സിറ്റിയിലെ കാപ്‌കോൺ സെൻ്റർ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ടൗൺഷിപ്പുകളിൽ ഒന്നാണ്. കോഴിക്കോട് എൻ എച്ച് 66 ബൈപ്പാസിൽ സ്‌കൈ വില്ലാസും, സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും , എക്സ്‌ക്ലൂസീവ് ലേഡീസ് ക്ലബ് ഹൗസും ഉൾപ്പെട്ട ആറ് ടവറുകളായി പ്രവർത്തി പൂർത്തീകരിച്ച ലാൻഡ്മാർക്ക് വേൾഡ് ഗ്രൂപ്പിന്റെ മികച്ച പദ്ധതികളിൽ ഒന്നാണ്. കോഴിക്കോട് പന്തീരങ്കാവിലെ കേരളത്തിലെ ആദ്യത്തെ മിക്സഡ് യൂസ് കൊമേഴ്സ്യൽ ടൗൺഷിപ്പായ കാപ്‌കോൺ സിറ്റിയുടെ ഒന്നാം ഘട്ട പ്രവർത്തിയും അന്തിമ ഘട്ടത്തിലാണ്.

അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ ജീവിതരീതിക്ക് അനുയോജ്യമായ ഒട്ടനവധി സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്ത്, ഇതിനോടകം കൈമാറിയ വിവിധ പദ്ധതികളിലൂടെ കോഴിക്കോടിൻ്റെ വികസനക്കുതിപ്പിൽ ഭാഗമാകാനും അതിലുപരി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടാതെ നിരവധി വ്യത്യസ്തമായ പദ്ധതികളിലൂടെ കോഴിക്കോടിൻ്റെ വളർച്ചയിൽ പങ്കുചേരാനും 5000 ത്തിലധികം കുടുംബങ്ങളുടെ വീടുയെന്ന സ്വപ്നം സാക്ഷാൽകരിക്കാനും കാപ്‌കോൺ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ 14ഓളം റെറ അപ്രൂവ്ഡ് പ്രോജക്ടുകളുടെ നിർമ്മാണം അതിവേഗം പൂർത്തീകരിച്ചുവരികയാണെന്നും കാപ്‌കോൺ ഗ്രൂപ്പ് ചെയർമാൻ അൻവർ സാദത്ത് പറഞ്ഞു.
പത്രസമ്മേളനത്തിൽ ചെയർമാന് പുറമെ കാപ്‌കോൺ റിയാലിറ്റി ഡി.ജി.എം നവീൻ, എക്സിക്യൂട്ടീവ് ഡയറക്ടർ അക്ബർ സാദിഖ് , ഡയറക്ടർമാരായ ഷംസിയ , ആർക്കിടെക്ചർ അരുൺ എസ് ബാബു , ജിജോയ് ജി എസ് , പ്രൊജക്റ്റ് ഹെഡ്സ് , ഷബീർ അലി , സാജിർ, ഹാരിഷ്, ഫിനാൻസ് ഹെഡ് ഷിനാസ് തുടങ്ങിയവരും പങ്കെടുത്തു.


Reporter
the authorReporter

Leave a Reply