LatestLocal News

വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തി; അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ


ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയതിന് അച്ഛനും മകനും അടക്കം മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വളർന്ന കഞ്ചാവ് ചെടികളും കണ്ടുകെട്ടി. പാറക്കെട്ട് മരുതും മൂട്ടിൽ വിജയകുമാർ, മകൻ വിനീത്, സുഹൃത്തും അയൽവാസിയുമായ വിമൽ ഭവനിൽ വിമൽ എന്നിവരാണ് പൊലിസ് പിടിയിലായത്. നാട്ടുകാരിൽ ഒരാൾ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്റെ അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഇതിൽ വിജയ കുമാറിന്റെ വീടിനോട് ചേർന്നാണ് ചെടികൾ വളർത്തിയത്. ആറോളം കഞ്ചാവ് ചെടികൾ ഇവിടെ ഉണ്ടായിരുന്നു. 50 ഗ്രാം കഞ്ചാവും അന്വേഷണസംഘം ഇവരിൽനിന്ന് പിടികൂടിയിട്ടുണ്ട്. മുൻപ് ഇവരെ സംശയം തോന്നി പരിശോധിച്ചിരുന്നെങ്കിലും തെളിവുകൾ സഹിതം ഇപ്പോഴാണ് പിടികൂടാൻ കഴിഞ്ഞത്. പൊലിസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ കുറച്ചുനാളുകളായി നിരീക്ഷണത്തിലായിരുന്നു.

വാഗമൺ ഇൻസ്പെക്ടർ എംജി വിനോദ്, എസ് ഐ സതീഷ് കുമാർ, ബിജു, എഎസ്ഐ നൗഷാദ് എന്നിവരുടെ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Reporter
the authorReporter

Leave a Reply