Thursday, December 26, 2024
HealthLatest

കാൻസർ ബോധവത്കരണം: മേരി കോമുമായി കൈകോർത്ത് അമെരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്


കോഴിക്കോട്: അർബുദം മുൻകൂട്ടി തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിനായുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായി ബോക്സിങ് ഇതിഹാസം മേരി കോമുമായി കൈകോർത്ത് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ ആശുപത്രി ശൃംഖലയായ അമെരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്. ഞങ്ങൾ നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു (we journey with you) എന്ന എഒഐയുടെ ആപ്തവാക്യം മുൻനിർത്തിയാണു അർബുദ നിർണയത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങൾ.

അർബുദത്തെ തുരത്താനുള്ള സുപ്രധാന മാർഗം നേരത്തേയുള്ള രോഗ നിർണയമാണെന്നും അമെരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ഈ വിഷയത്തിൽ സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും മേരി കോം പ്രതികരിച്ചു. രോഗം മുൻകൂട്ടി തിരിച്ചറിയാനായാൽ ബോക്സിങ്ങിൽ പ്രതിയോഗിയുടെ എല്ലാ ചലനങ്ങളും മനസിലാക്കി പ്രതികരിക്കുന്നതിനു തുല്യമായിരിക്കുമെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ പ്രതിവർഷം പത്തുലക്ഷം പുതിയ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും സിടിസിഐ ദക്ഷിണേഷ്യ ഗ്രൂപ്പ് സിഇഒ ഡോ. ജഗ്പ്രാഗ് സിങ് ഗുജ്റാൾ പറഞ്ഞു. അർബുദത്തെ കൃത്യതയോടെ നേരിടാൻ എഒഐ എന്നും ശ്രദ്ധിച്ചിരുന്നെന്നും മേരി കോമുമായുള്ള പുതിയ സംരംഭത്തോടെ ഒരുപടി കൂടി മുന്നോട്ടുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററിയുട കണക്കു പ്രകാരം ഏഷ്യയിലെ ആകെ അർബുദ രോഗികളിൽ 13.2 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നും ഡോ. ജഗ്പ്രാഗ് സിങ് ഓർമിപ്പിച്ചു.

നേരത്തേയുള്ള കാൻസർ നിർണയത്തിൽ ബോധവത്കരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സിടിസിഐ ദക്ഷിണേഷ്യ ക്യാംപെയ്ൻ ഹെഡ് ടിന ചൗധരി പറഞ്ഞു.


Reporter
the authorReporter

Leave a Reply