കോഴിക്കോട് : ദേശീയ ഭരണഘടനാ ദിനാചരണത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ച് കാലിക്കറ്റ് ഗേൾസ് വിദ്യാർത്ഥികൾ. ഭരണഘടനയുടെ ആമുഖത്തിന്റെ വലിയ പതിപ്പ് തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിക്കുകയും, സ്കൂളിലെ 56 ഡിവിഷനിലേക്കും വിതരണം ചെയ്തു. സ്കൂളിലെ പാർലമെന്ററി ക്ലബ്ബും, ഹയർ സെക്കണ്ടറി എൻ എസ് എസ്സും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ആമുഖ വായന, ഫ്ലാഷ് മോബ്, ബോധവൽക്കരണം, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. ആമുഖ വായനയിലൂടെ ഭരണഘടനയുടെ ചൈതന്യവും പ്രാധാന്യവും പുതു തലമുറയിൽ കൊണ്ട് വരിക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം. 2500 വിദ്യാർത്ഥികളും ക്യാമ്പയിനിൽ പങ്ക് ചേർന്നു. സ്ക്കൂൾ പി ടിഎ പ്രസിഡണ്ട് സി.കെ സാജിദ് അലി ഭരണഘടനയുടെ ആമുഖം ക്ലാസ്സ് പ്രതിനിധികൾക്ക് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡൈന കെ ജോസഫ്, ഹെഡ്മിസ്ട്രസ് എം.കെ സൈനബ, വിച്ച് എസ് ഇ പ്രിൻസിപ്പാൾ കെ.ആർ സ്വാബിർ, സാജിത ടീച്ചർ, റസീന ടീച്ചർ, നസീബ് മാസ്റ്റർ ആയിഷ തൻഹ, ഫർഹാന ബഷീർ, മാരിയത്തുൽ കിപ്ത്തിയ, അഗ്രജ സുനിൽ, ലൈബ, ഹംദ, സജ,ഷഹല, ശ്രേയ എന്നിവർ ആശംസകളർപ്പിച്ചു. പാർലമെന്ററി ക്ലബ്ബ് കോഡിനേറ്റർ എം.കെ ഫൈസൽ സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്ന ആശംസകളർപ്പിച്ചു.










