കോഴിക്കോട് : കാലിക്കറ്റ് അഗ്രി – ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാലിക്കറ്റ് ഫ്ലവർ ഷോയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചലച്ചിത്ര നടി സുരഭി ലക്ഷ്മി നിർവ്വഹിച്ചു.
ഹോട്ടൽ റാവിസിൽ നടന്ന
ചടങ്ങിൽ ജനറൽ കൺവീനറും സൊസൈറ്റി ജനറൽ സെക്രട്ടറിയുമായ ‘അംബിക രമേശ് അധ്യക്ഷത വഹിച്ചു.
ട്രഷറർ അഡ്വ.തോമസ് മാത്യു,
കെ.ഇ.സുരേഷ് ബാബു,
അഡ്വ.എം.രാജൻ,
രുപ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
2023 ജനുവരി 20 മുതൽ 29 വരെ കാലിക്കറ്റ് ബീച്ചിലാണ് ഫ്ലവർ ഷോ സംഘടിപ്പിക്കുന്നത്.