കോഴിക്കോട് : പാചക വാതകവില വർദ്ധനവിനെതിരെ സി.പി.ഐ നേതൃത്വത്തിൽ വെസ്റ്റ്ഹിലിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ.പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
മോഡി ഗവൺമെന്റ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ് . അദാനിമാരെ സഹായിക്കുക എന്നതു മാത്രമാണ് സർക്കാർ നയം. ഇതിനെതിരായി ശക്തമായ പ്രതിഷേധം വളർത്തി കൊണ്ടുവരണം. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സി.പി.ഐ സിറ്റി അസി. സെക്രട്ടറി സി. മധുകുമാർ അധ്യക്ഷത വഹിച്ചു. സിറ്റി സെക്രട്ടറി എം.കെ. പ്രജോഷ് , ജില്ലാ കൗൺസിൽ അംഗം ആശ ശശാങ്കൻ, പി.വി. മാധവൻ, അഡ്വ. എ.കെ.സുകുമാരൻ ,ബൈജു മേരിക്കുന്ന്, വി.പി വിഷ്ണു രാജ്, എം.പ്രദീപ് എന്നിവർ പ്രസംഗിച്ചു.
സമരത്തിന് പി. വിശ്വംഭരൻ , കെ. ജയൻ , എം രതീഷ് ,കെ. സുജിത്ത്, ഹസീന വിജയൻ , പി. എസ് സലീഷ് എന്നിവർ നേതൃത്വം നൽകി.