വടകര: ജി എസ് വി ചാനലിൻ്റെ മാനേജിംഗ് ഡയരക്ടറായിരുന്ന സി.രാജൻ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് പുലച്ചെ വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാനത്തെ തന്നെ ആദ്യ കേബിൾ ടി വി പ്രാദേശിക ചാനലായ ജി എസ് വിയെ ദീർഘകാലമായി നയിച്ചു വരികയായിരുന്നു. കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലും പ്രവർത്തിച്ചു. 1990 കളിൽ വടകരയിൽ ദൃശ്യമാധ്യമ മേഖലയിൽ പരീക്ഷണങ്ങൾ നടത്തിയത് രാജൻ്റെ നേതൃത്വത്തിലായിരുന്നു. വടകരയ്ക്ക് പുറമെ പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം മേഖലയിലും കേബിൾ മേഖലയിൽ സജീവമായിരുന്നു. വടകര വിശേഷം എന്ന പേരിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തുടങ്ങിയ പരിപാടികൾ പിന്നീട് ഗോകുലവുമായി ചേർന്നതോടെ ഗോകുലം സ്റ്റാർ നെറ്റ് വിഷനാവുകയായിരുന്നു.
സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.രമയാണ് ഭാര്യ രജ്ഞിമ,ഡോ അജ്ഞന,അക്ഷയ എന്നിവരാണ് മക്കൾ