കൊണ്ടോട്ടി: ബി കെ എഫ് (ബുഖാരി നോളജ് ഫെസ്റ്റ് ) മാർച്ച് 21 മുതൽ 30 വരെ നടക്കും. പൈതൃകം, രാഷ്ട്രീയം, ചരിത്രം, ഫിലോസഫി, ആത്മീയത, ശാസ്ത്രം, സാഹിത്യം, ആരോഗ്യം, യാത്ര വിഷയങ്ങളിലായി 60 സെഷനുകൾ നടക്കും. സംവാദങ്ങൾ, ചർച്ചകൾ, സംഭാഷണങ്ങൾ, സംസാരങ്ങൾ എന്നിങ്ങനെ അവതരണ വൈവിധ്യങ്ങളുമായെത്തുന്ന ബി കെ എഫിൽ നൂറിലധികം ഫാക്കൽടീസ് പങ്കെടുക്കും. ബുഖാരി നോളജ് ഫെസ്റ്റ് യൂ ട്യൂബ്, ഫേസ്ബുക് പ്ലാറ്റ്ഫോമുകളിലാണ് പ്രോഗ്രാം നടക്കുന്നത്.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സച്ചിദാനന്ദൻ , ആലങ്കോട് ലീലാകൃഷ്ണൻ, വി ടി ബൽറാം , ശ്രീകാന്ത് കോട്ടക്കൽ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങി സാമൂഹിക, രാഷ്ട്രീയ, മത, വൈജ്ഞാനിക രംഗത്തെ പ്രമുഖർ ബി കെ എഫിൽ അതിഥികളായെത്തും.