കോഴിക്കോട് : കടുത്ത വേനലിൽ കിളികൾക്ക് ദാഹമകറ്റാൻ
റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയും റോട്ടറാക്ട് ക്ലബും ഗവ.മോഡൽ സ്ക്കൂൾ ആരണ്യക പരിസ്ഥിതി ക്ലബിന്റെ സഹകരണത്തോടെ പറവകൾക്കൊരു നീർക്കുടം പദ്ധതി ആരംഭിച്ചു.ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പസിൽ നടപ്പിലാക്കിയ പദ്ധതി റോട്ടറി ഊട്ടി ഇലക്ട പ്രസിഡന്റ് കമലേഷ് കഠാരിയ ഉദ്ഘാടനം ചെയ്തു. കമാൽഷാ മുഖ്യാതിഥിയായി .റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.
സ്ക്കൂൾ ഹെഡ് മിസ്ട്രസ് എം ലക്ഷ്മി സുരേഷ് , എൻവെയർ മെന്റ് ചെയർ : എം മുജീബ് റഹ്മാൻ , കെ. ജെ തോമസ് , അധ്യാപകരായ യു.ബീഗം മെഹജബിൻ, കെ വി സജീന , വിദ്യാർത്ഥി പ്രതിനിധി പി ദീപിക സംസാരിച്ചു.