GeneralLocal News

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍


കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 1-30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.

പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


Reporter
the authorReporter

Leave a Reply