Local NewsPolitics

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ജലസത്യാഗ്രഹം നടത്തി


ചെറുവണ്ണൂർ കക്കറമുക്ക് പെരിഞ്ചേരിക്കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽജല സത്യഗ്രഹം നടത്തി.
ചെറുവണ്ണൂർ കക്കറ കക്കറ മുക്ക് പെരിഞ്ചേരി കടവ് പള്ളിയത്ത് റോഡിൻറെ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവർത്തകർ ജലസത്യാഗ്രഹം നടത്തി.ബിജെപി കക്കറ മുക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ പരിപാടി സംഘടിപ്പിച്ചത് ‘മഴക്കാലമായാൽ വർഷാവർഷങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടാവുകയും കാൽനടയാത്ര പോലും സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്.

റോഡിൻറെ ഇരുവശങ്ങളിലും കാണി നിർമ്മിച്ച റോഡ് ഉയർത്തി വീതി കൂട്ടി ഗതാഗതം സാധ്യമാക്കണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം.കാലാകാലമായി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് പാർട്ടി ഇത്തരത്തിലുള്ള സമരം സംഘടിപ്പിച്ചതെന്ന് സത്യാഗ്രഹസമരം സത്യാഗ്രഹം സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റി മെമ്പർ കെ കെ രജീഷ് പറഞ്ഞു. സാധാരണക്കാരും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളും കൂടുതൽ താമസിക്കുന്ന അവികസിത പ്രദേശം എന്ന നിലയിൽ അവരുടെ ഏക ആശ്രയമാണ് ചെറുമണ്ണൂരിൽ നിന്ന് കക്കറമുക്കിലേക്ക് എത്താനുള്ള ഏകമാർഗ്ഗമാണ് ഈ റോഡ്’ ‘ഈറോഡ് ഗാതാതയോഗ്യമായാൽസപള്ളിയത്ത് ഭാഗത്തുള്ള യാത്രക്കാർക്ക് എളുപ്പത്തിൽ പെരിഞ്ചേരി കടവ് ചെറുവണ്ണൂർ മേപ്പിയൂർ വഴി കൊയിലാണ്ടിക്കും അതോടൊപ്പം തന്നെ കോഴിക്കോട് യാത്ര ചെയ്യാൻ എളുപ്പമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


നിരവധിതവണ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള അധികൃതർക്ക് മുമ്പാകെ പരാതി സമർപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.മേഖലയിൽ ബസ് സർവീസ് ഇല്ലാത്ത ഏക റൂട്ട് ആണിത് വലിയ വാഹനങ്ങൾ വന്നാൽതിരിഞ്ഞു കിട്ടാൻ പോലും അസൗകര്യത്താൽ വീർപ്പുമുട്ടുന്ന റോഡാണിത്.റോഡ് വീതി കൂട്ടി ഉയർത്തി രണ്ട് സൈഡിലും കാണി നിർമ്മിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകും.കെ കെ രജീഷ് ചൂണ്ടിക്കാട്ടി.ചെറുവണ്ണൂർ ചാനിയംകടവ് റോഡിന് സമാനമായി റോഡ് ഉയർത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം അധികൃതരോട് അഭ്യർത്ഥിച്ചു.പരിപാടിയിൽ സി എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു പി പി ദാമോധരൻ ,അശോകൻ /മലയിൽ /’സനു ലാൽആർഎസ്. /ടി പി വിജീഷ് , കെ എം ശങ്കു നാഥ്എന്നിവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply