കോഴിക്കോട്:ഏഴ് പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് ഭരണം ഇൻഫീരിയർ കേരളത്തെയാണ് സൃഷ്ടിച്ചത്. കേരളം നേരിടുന്ന Brain Drain ന്റെ പ്രധാന കാരണം യുവ ജനങ്ങളീൽ സൃഷ്ടിച്ച ഇൻഫീരിയോരിറ്റി കോംപ്ളക്സ് ആണ്. വികസനമുരടിപ്പിൽ നിന്നാണ് യുവജനങ്ങൾ നിരാശരായത്. വ്യാവസായിക, കാർഷിക വിദ്യാഭ്യാസ മേഖലാളിൽ പുതിയതൊന്നും നടപ്പാക്കാത്ത ഇടത് വലത് സർക്കാരുകൾ കടം മേടിച്ച് പുറം മോടി ഉണ്ടാക്കാനാണ് ശ്രമിച്ചത്. കേരളത്തിന് ഇന്ന് വേണ്ടത് മോഡി മോഡൽ വികസിത ഭരണമാണ്. ഏഴ് പതിറ്റാണ്ട് കാലത്തെ കേരളത്തിലെ ഇടത്കൊള്ളയും വലത് തട്ടിപ്പും ഇപ്പോൾ പ്രകടമാണ്. ശബരി മലയിലെ സ്വർണ്ണ മോഷണം ഇതിന് തെളീവാണ്. ശബരിമലയിൽ സ്വർണ്ണ മോഷണത്തിൽ ദേവസ്വം ബോർഡിന് ഇത് വരെ ഒരു പരാതിയും ഇല്ല . പരാതികൊടുക്കാത്തത് ദേവസ്വം പ്രസിഡന്റ് കൂട്ട് കച്ചവടത്തിന് പ്രധാന പങ്കാളി ആയത് കൊണ്ടാണ്. കേരളത്തിലെ വിജിലൻസ് പിണറായിയുടെ ഭക്ഷണം കഴിക്കുന്ന വരാണ്.: അവർക്ക് സത്യം കണ്ടെത്താൻ കഴിയില്ല ഇത് ദേശീയ ഏജൻസി അന്വേഷിക്കണം എന്നും ബി. ജെ. പി കോഴിക്കോട് സിറ്റി സമ്പൂർണ ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ. പി പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു, നാഷണൽ കൌൺസിൽ അംഗം കെ. പി ശ്രീശൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്, അഡ്വ.പി. മോഹൻദാസ്,മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി ടി. വി.ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറി അജയ് കെ നെല്ലിക്കോട് എന്നിവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ എം. സുരേഷ് സ്വാഗതവും അഡ്വ. രമ്യ മുരളി നന്ദി രേഖപെടുത്തി