താമരശ്ശേരി: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തുടനീളം നിയോജക മണ്ഡലം പുനസംഘടനയുടെ ഭാഗമായി കൊടുവള്ളി നിയോജക മണ്ഡലത്തിലെ കട്ടിപ്പാറ, താമരശ്ശേരി ഓമശ്ശേരി, കിഴക്കോത്ത് എന്നീ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച താമരശ്ശേരി മണ്ഡലത്തിൻ്റെ പ്രഥമ യോഗം ജില്ലാ സമിതി അംഗം കെ പ്രഭാകരൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു, കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് മനോജ് നടുക്കണ്ടി അധ്യക്ഷനായി, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, കർഷക മോർച്ച ജില്ല വൈ: പ്രസിഡണ്ട് ടി. ശ്രീനിവാസൻ, വത്സൻ മേടോത്ത്,പ്രമോദ് പി.സി,ബവീഷ് എ.കെ ,കെ സി രാമചന്ദ്രൻ ,പ്രബീഷ് ചെമ്പ്ര, ജിതേഷ് മൂന്നാം തോട്, കെ വേലായുധൻ, മുരളി മാസ്റ്റർ, എന്നിവർ സംസാരിച്ചു. പ്രസിഡണ്ടായി നിയമിക്കപ്പെട്ട ഷാൻ കരിഞ്ചോലയ്ക്ക് മണ്ഡലം പ്രസിഡണ്ട് മനോജ് നടുക്കണ്ടി ചുമതല കൈമാറി –