Tuesday, October 15, 2024
LatestLocal News

ചിറക് വിരിച്ച് ഉയരെ പറന്ന്……


എഡ്വിൻ പൗലോസ്

കോഴിക്കോട് :ബീച്ചിൽ അവരൊത്തുകൂടി ചിറക് വിരിച്ച് ഉയരങ്ങളിലേക്ക് പറന്നുയർന്നു.ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിറക് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഉയരെ എന്ന പരിപാടിയാണ് ബീച്ചിലെത്തിയ കാഴ്ചക്കാർക്കും മറ്റൊരു അനുഭവം സമ്മാനിച്ചത്.40 ഓളം ഭിന്നശേഷിക്കാരാണ് ഉയരെയുടെ ഭാഗമാകാനായി കോഴിക്കോട് ബീച്ചിലേക്കെത്തിയത്.

.4 ചുമരുകൾക്കിടയിൽ ജീവിതം ഒതുങ്ങി കൂടിയ ഇവരെ പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചിറക് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അസറുദീൻ പറഞ്ഞു.

തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി പ്രജീഷ് ഗോമതി, ആത്തിഫ് ഉമർ, അതുൽ ടി, രോഹിത് തിരുവനനത്തിൽ,ഫാദൽ അബ്ദുൾ റഹ്മാൻ, മഹേശ്വർ മാനാട്ട്, മുഹമ്മദ് മുബാസ് ഒ കെ,വിവേകാനന്ദൻ സി.കെ എന്നിവരുടെ നേതൃത്വത്തിൽ ഗുജറാത്തി സ്ട്രീറ്റ് മ്യൂസിക് ബാൻ്റിൻ്റെ സംഗീത വിരുന്നും ഉയരെയുടെ ഭാഗമായി അരങ്ങേറി.ട്രസ്റ്റ് ചെയർമാൻ അസറുദ്ദീൻ , സെക്രട്ടറി നുഫൈൽ കെ.സി, ട്രഷറർ ഷമീർ,എക്സിക്യൂട്ടിവ് അംഗങ്ങളായ അശ്വിൻ ഗോപിനാഥ്, സമീറലി, ജൗഹർ, നവാൽ ഉൽ റഹ്മാൻ, ആദിൽ, ഫിറോസ് ബക്കർ, മുബഷിർ, ഷമീറലി, അയ്ഷ അസ്ന, ജസീല, അജ്മില, ജിൻഷാദ്,സിറാജ്, ജസ്വിൻ, ഷഹബാസ്,നിത, ലിജിയ, ഫാത്തിമ മുന്ന,അഫ്ര,ശ്രീലക്ഷ്മിഎന്നിവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply