കോഴിക്കോട്:ശ്രീനാരായണ ഗുരുദേവന്‍റെ 170 മത് ജയന്തി ബിജെപി സമുചിതമായി ആഘോഷിച്ചു.
ബിജെപി തിരുത്തിയാടിൽ സംഘടിപ്പി പരിപാടി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു
മനുഷ്യസ്നേഹത്തിന്‍റെ മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്നു തന്ന മഹാനാണ് ഗുരുദേവനെന്ന് കെ. ഷൈബു പറഞ്ഞു.
ഏരിയ ജനറൽ സെക്രട്ടറി കെ. ബസന്ത് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി അംഗം ആർ. അനിൽ കുമാർ, ഏരിയ കമ്മിറ്റി അംഗം ഗോപാൽരാജ് , ബുത്ത് പ്രസിഡണ്ട് വിജു മേക്കുറ്റി, ജനറൽ സെക്രട്ടറി കെ. ഹേമന്ത് എന്നിവർ പ്രസംഗിച്ചു.