അഴിയൂർ പഞ്ചായത്തിലെ പൊതു ശ്മശാനത്തിൻ്റെ നിർമ്മാണ തടസ്സം ഒഴിവാക്കുന്നതിനും,
കോവിഡ് ലോക്ക് ഡൗൺനു ശേഷം മുക്കാളി, നാദാപുരം റോഡ് റെയിൽവേ സ്‌റ്റേഷനുകളിൽ നിർത്തലാക്കിയ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക,മീത്തലെ മുക്കാളി, മടപ്പള്ളി ദേശീയപാതയിൽ സോയിൽ നെയിലിംങ്ങ് വഴി നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്നു വീണ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നത്തിന് പൂർണ്ണ പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വക്കറ്റ് വി.കെ സജീവൻ്റെ അദ്ധ്യക്ഷതയിൽ ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി. വിനീഷ്, ഒഞ്ചിയം മണ്ഡലം വൈസ് പ്രസിഡൻ്റും അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.കെ.പ്രീത, മണ്ഡലം പ്രഭാരിയും ജില്ലാ വൈസ് പ്രസിഡൻ്റുമായ വിജയലക്ഷ്മി ടീച്ചർ എന്നിവർ ബഹു:കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യനുമായി കൂടിക്കാഴ്ച്ച നടത്തി.
മേൽവിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ച് പ്രശ്ന പരിഹാരം കാണാമെന്ന് അദ്ദേഹം നേതാക്കൾക്ക് ഉറപ്പു നൽകി.