പന്തീരാങ്കാവ്: ബി.ജെ.പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ടായി കെ. നിത്യാനന്ദൻ ചുമതലയേറ്റു.
പന്തീരാങ്കാവ് ഓഫീസിൽ ചേർന്ന പരിപാടി ജില്ല ഉപാധ്യക്ഷൻ ഹരി ദാസ് പൊക്കിണാരി ഉദ്ഘാടനം ചെയ്തു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ്, കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി വിബിൻ സംസ്ഥാന കൗൺസിൽ അംഗം ശശിധരൻ അയനിക്കാട് മറ്റ് നേതാക്കളായ പവിത്രൻ പനിക്കൽ ആർ. മഞ്ജുനാഥ് ,എം. പുഷ്പാകരൻ, ഡി.എം ചിത്രാകരൻ , പി.ഉണ്ണികൃഷ്ണൻ ,ബിജു കല്ലട, വാർഡ് മെമ്പർ കെ ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.
എൻ .പി നിധീഷ് അദ്ധ്യക്ഷന് മധുരം നൽകി വി.ബാലൻ കുട്ടി കെ.പി സന്തോഷ് എന്നിവർ ഹാരാർപ്പണം നടത്തി. ചടങ്ങിൽ പാർട്ടിയുടെ ജില്ലാ ഉപാധ്യക്ഷനായി ചുമതലയേറ്റ ഹരിദാസ് പൊക്കിണാരിയെ ഹാരാർപ്പണം നടത്തി പാർട്ടിയുടെയും വിവിധ മോർച്ചകളുടെയും നേതാക്കൾ സന്നിഹിതരായിരുന്നു.