ChramamLatest

ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു.


കോഴിക്കോട്: മുതിർന്ന ബി.ജെ.പി നേതാവും ദേശീയ കൗൺസിൽ അംഗവുമായ
ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.മാറാട് കലാപകാലത്ത് ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആയിരുന്നു.ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എന്ന നിലയിലും പ്രവർത്തിച്ചു.ജനസംഘം കാലഘട്ടം മുതൽ സംഘടനാ രംഗത്ത് സജീവം , രണ്ട് തവണ മുക്കം ഗ്രാമപഞ്ചായത്ത് മെമ്പർ, മുക്കം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , ബിഎസ്എൻഎൽ ഉപദേശക സമിതി അംഗം , കേരള ഗ്രാമീണ ബാങ്ക് ഡയരക്ടർ, കേന്ദ്ര സര്ക്കാര് വിജിലൻസ് ആൻ്റ് മോണിറ്ററിങ് കമ്മറ്റി അംഗം , ഇരട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡൻ്റ് , പ്രതീക്ഷാ സ്പെഷ്യൽ സ്കൂൾ പി.ടി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചു. മലയമ്മ എ. യു. പി സ്കൂളിൽ നിന്ന് വിരമിച്ചു.

ഭാര്യ പത്മാവതി ടീച്ചർ
മക്കൾ, ബിനോജ് സി.ബി ( അദ്ധ്യാപകൻ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ) അനൂപ് സി.ബി
മരുമകൾ ഡോ: സിനി ബിനോജ് (പ്രോവിഡൻസ് കോളേജ് കോഴിക്കോട്)

സംസ്കാരം വൈകീട്ട് 5ന് വീട്ടുവളപ്പിൽ

 

 


Reporter
the authorReporter

Leave a Reply