കോഴിക്കോട് : രൂക്ഷമായ വിലകയറ്റത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി ജനകീയ ധർണ്ണ നടത്തി. ബി.ജെ. പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ.വി. സുധീർ ഉദ്ഘാടനം ചെയ്തു.
വിലകയറ്റം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് അഡ്വ. കെ.വി സുധീർ ആരോപിച്ചു. വിപണിയിൽ വിലകയറ്റം പിടിച്ച് നിർത്താൻ വേണ്ടി ഉണ്ടാക്കിയ സപ്ലെയ്ക്കോയേയും സർക്കാർ തകർത്തു എന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ,വൈസ് പ്രസിഡണ്ട് ലതിക ചെറോട്ട്, സെക്രട്ടറിമാരായ മധു കാട്ടുവയൽ, പി.കെ. മാലിനി, സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ, സഹ കൺവീനർ അരുൺ രാമദാസ് നായ്ക്ക്, മഹിളമോർച്ച ജില്ലാ കമ്മിറ്റി അംഗം റൂബി പ്രകാശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി.പുരുഷോത്തമൻ, ഏരിയ പ്രസിഡണ്ടുമാരായ പി ബാലരാമൻ, പി. ശിവദാസൻ, ടി.പി. സുനിൽ രാജ് ,വർഷ അർജുൻ, ജനറൽ സെക്രട്ടറി കെ. ബന്ധന്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ അനിൽകുമാർ, ടി.പി. പ്രേമൻ, റെനി പ്രേമ്നാഥ്, എം.സ്വരാജ്, എ.പി.വേദസ്, സോയാ അനീഷ് , സന്തോഷ് പുഴിയിൽ, പി.പി. രാജു , സജിനി വിനോദ് ,തുടങ്ങിയവർ പ്രസംഗിച്ചു.