കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കീ ബാതിലൂടെ പ്രശംസിച്ച ഒളവണ്ണ തൊണ്ടിലക്കടവില്‍ മലയത്തൊടി വീട്ടില്‍ സുബ്രഹ്മണ്യനെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. മന്‍കീ ബാതിന്‍റെ 114ാം എപിസോഡിലാണ് 23000 ഉപയോഗശൂന്യമായ കസേരകള്‍ മെടഞ്ഞ് ഉപയോഗപ്രദമാക്കിയ 74 കാരനായ സുബ്രഹ്മണ്യന്‍റെ പരിശ്രമത്തെ പ്രധാനമന്ത്രി ‘വിസ്മയകരമായ പ്രയത്നം’ എന്ന് പ്രശംസിച്ചത്.
സിവില്‍ സ്റ്റേഷന്‍,പിഡെബ്ല്യുഡി,എല്‍ഐസി ഓഫീസ്,പോലീസ് സ്റ്റേഷനുകള്‍,മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെ കസേരകളാണ് പ്ലാസ്റ്റിക് കണ്ണികള്‍ കൊണ്ട് മെടഞ്ഞ് തിരികെ ഉപയോഗപ്പെടുത്തിയത്.
പ്രയത്നത്തിൻ്റെ പ്രതീകമായി ട്രിപ്പിൾ ആർ (Reduce Reuse Recycle) ചാമ്പ്യൻ എന്ന പ്രധാനമന്ത്രിയുടെ പദപ്രയോഗത്തിലൂടെ വലിയ ആദരവും,ബഹുമതിയുമാണ് ശ്രീ സുബ്രഹ്മണ്യന് പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് വി.കെ.സജീവന്‍ പറഞ്ഞു.
സുബ്രഹ്മണ്യന്‍റെ ഭാര്യ പി.ശ്യാമള,മകള്‍ എം.എസ്.ജീജ,മരുമകള്‍ വി.സുമിഷ ബിജെപി മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ,ജനറൽ സെക്രട്ടറി പവിത്രൻ പനിക്കൽ,സംസഥാന കൗണ്‍സില്‍ അംഗം ബി.കെ.പ്രേമന്‍, ഏരിയ പ്രസിഡണ്ട് പി.കെ.മധു,നേതാക്കളായ പി. മഹേഷ് കുമാർ,പട്ടൂളിൽ വിജയൻ,കെ. രതീഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു.