ബേപ്പൂർ: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തുടനീളം നിയോജക മണ്ഡലം പുനസംഘടനയുടെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലത്തിലെ 14 കോർപ്പറേഷൻ ഡിവിഷനുകൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ബേപ്പൂർ മണ്ഡലം പ്രസിഡൻറായി ഷിനു പിണ്ണാണത്ത് ചുമതലയേറ്റു. നെടിയാൽ സേവാ മന്ദിരത്തിൽ നടന്ന അനുമോദന ചടങ്ങ് ബി.ജെ.പി.ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
രാമനാട്ടുകര മണ്ഡലം പ്രസിഡൻറായി നിയമിതയായ ചാന്ദ്നി ഹരിദാസിനെ ചടങ്ങിൽ ആദരിച്ചു.ഗിരീഷ് പി.മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു.ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് രമ്യാ മുരളി, വൈജ്ഞാനിക സെൽ ജില്ലാ കൺവീനർ വി.മോഹനൻ മാസ്റ്റർ, സി.സാബുലാൽ, ഷിംജീഷ് പാറപ്പുറം രോഹിത് കമ്മലാട്ട്, എന്നിവർ സംസാരിച്ചു.