ബേപ്പൂർ:പെട്രോൾ ,ഡീസൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തത് കേരളീയരോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ആരോപിച്ചു.ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി ജെ പി ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനദ്രോഹ നടപടികളും അഴിമതിയുമാണ് പിണറായി സർക്കാറിൻ്റെ മുഖമുദ്രയെന്നും രഘുനാഥ് കുറ്റപ്പെടുത്തി.മത തീവ്രവാദ സംഘടനകൾക്ക് എല്ലാവിധ ഒത്താശയും പിണറായി ചെയ്തു കൊടുക്കുന്നത് രാജ്യദ്രോഹ നടപടിയാണെന്ന് അദ്ധേഹം ഓർമ്മിപ്പിച്ചു.സായാഹ്ന ധർണ്ണയിൽ മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു.OBC മോർച്ച ജില്ല ജനറൽ സിക്രട്ടറി ടി.എം അനിൽകുമാർ,ഗിരീഷ് പി മേലേടത്ത് , സി.സാബുലാൽ,പി.സി ആനന്ദറാം,ഷിംജീഷ് പാറപ്പുറം,രോഹിത്ത് കമ്മലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
കെ.എം കൃഷ്ണദാസ് , കാളക്കണ്ടി ബാലൻ ,ഷിബീഷ് എ.വി,സുരേഷ് ബാബു എ.കെ,ശരത്ത്.എ,പി.പ്രജീഷ് ,സിബിൻ.എ, ഷിനിൽ.എതുടങ്ങിയവർ നേതൃത്വം നൽകി