ആലപ്പുഴ:സി പി ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തെരഞ്ഞെടുത്തു.
ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്ത് എത്തിയത്.
സംസ്ഥാന കൗൺസിലിലേക്ക് 103 പേരെയും കാൻ്റിഡേറ്റ് അംഗങ്ങളായി 10 പേരെയും തെരഞ്ഞെടുത്തു.
കൺട്രോൾ കമ്മീഷനിൽ 9 അംഗങ്ങൾ.
പാർട്ടി കോൺഗ്രസ് പ്രതിനിധികളായി 100 പേരെയും തെരഞ്ഞെടുത്തു.