കോഴിക്കോട്:ദീപാവലി എന്നാല്‍ ദീപങ്ങളുടെ ഉത്സവം എന്നതോടൊപ്പം മധുരങ്ങളുടെയും കൂടി ഉത്സവമാണ്. ഉത്തരേന്ത്യന്‍ പലഹാരങ്ങളിലും പരമ്പരാഗത ദീപാവലി പലഹാരങ്ങളിലും വൈവിധ്യങ്ങള്‍ തേടുന്നവര്‍ക്ക് രുചിയുടെ മാധുര്യം ഒരുക്കുകയാണ് ബേപ്പൂർ ബി.സി റോഡിൽ 30 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന റീന ബേക്കറി .
ദീപാവലിക്ക് ദിവസങ്ങള്‍ ശേഷിക്കേ വിവിധങ്ങളായ കൊതിയൂറും പലഹാരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.
എല്ലാ ആഘോഷങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്നവരാണ് മലയാളികള്‍. അതു കൊണ്ട് തന്നെ എല്ലാ ആഘോഷങ്ങളും കോഴിക്കോടിന്റെയും സ്വന്തം ആഘോഷങ്ങളാണ്.
മറുനാടുകളില്‍ നിന്നുള്ളവര്‍തന്നെയാണ് മധുരപലഹാരം നിര്‍മിക്കുന്നവരിലേറെയുമെങ്കിലും ബേപ്പൂരിലെ റീന ബേക്കറിയിൽ മലയാളികൾ തന്നെയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സാധാരണയായി കണ്ട് വരുന്ന പേട, ലഡു, ജിലേബി, ഹല്‍വ, മൈസൂര്‍പാര്‍ക്ക് എന്നിവയ്ക്ക് പുറമേ ദീപാവലി സ്‌പെഷ്യലായി പിസ്ത പേഡ, സ്വീറ്റ പേഡ, സോന, തരിപ്പാക്ക്, മണി ഗുന്തി, ബര്‍ഫി, തുടങ്ങി രാജസ്ഥാനി, ഗുജറാത്തി, ബംഗാളി സ്വീറ്റ്‌സുകളാണ് ഒരുക്കുന്നത്.
പാല്‍കൊണ്ടുള്ള മധുരത്തിനും ബംഗാളിപലഹാരങ്ങള്‍ക്കും എപ്പോഴും ആവശ്യക്കാരേറെയാണ്. പേഡകൾ അടങ്ങിയ ബോക്‌സിന് 400 രൂപയാണ് വില (1 കിലോ). പരമ്പരാഗത ദീപാവലി മിഠായിക്ക് കിലോയ്ക്ക് 280 രൂപയാണ് വില.
മിഠായി നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിച്ചെങ്കിലും വിപണിയിൽ വില ഉയർത്താതെയാണ് വില്പനയെന്ന് റീന ബേക്കറി ഉടമ പ്രബീഷ് പയ്യേരി പറഞ്ഞു.