Beypore water festLatestTourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

Nano News

കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി കലാസന്ധ്യയും അരങ്ങേറും.

ഡിസംബര്‍ 26, 27, 28 തീയതികളിലാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അരങ്ങേറുന്നത്. ജല കായികമേള, ജല ഘോഷയാത്ര, അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്, ഭക്ഷ്യമേള, കലാപരിപാടികള്‍ തുടങ്ങിയവക്ക് ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങുക. ഡിസംബര്‍ 25 മുതല്‍ 29 വരെ ബേപ്പൂരില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും.


Reporter
the authorReporter

Leave a Reply