Latest

ബേപ്പൂർ ടി.കെ മുരളീധര പണിക്കരുടെ നൂറാമത് പുസ്തകം പ്രകാശനം ചെയ്തു

Nano News

കോഴിക്കോട് :എഴുത്തുകാരുടെ പ്രതിബദ്ധത പ്രസ്ഥാനങ്ങളോട്
ആകരുതെന്ന് മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ബേപ്പൂർ മുരളീധര പണിക്കർ രചിച്ച നൂറാമത്  പുസ്തകം ബേപ്പൂരിൻ്റെ ഇതിഹാസം – ഉരുവും ഖലാസികളും പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലദേശങ്ങളെ അതിജീവിക്കാൻ കലയ്ക്കും സാഹിത്യത്തിനും മാത്രമെ കഴിയൂ, പണിക്കരുടെ രചനകളും ഇക്കാര്യം ചേർത്ത് വെക്കാം.
സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരനാണ് മുരളീധര പണിക്കരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ അഡ്വ എടത്തൊടി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ യു കെ കുമാരൻ പുസ്തകം പ്രകാശനം ചെയ്തു. വേറിട്ട ആത്മാവിഷ്ക്കാരത്തിലും
എഴുത്തിൽ പുതിയ സാങ്കേതിക രീതി അവലംബിച്ചതുമാണ് ഈ നോവലിൽ തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.മാധ്യമ പ്രവർത്തകരായ നവാസ് പുനൂരും ദീപക് ധർമ്മടവും ചേർന്ന് ഏറ്റുവാങ്ങി. കലാ സംവിധായകൻ മുരളി ബേപ്പൂർ പുസ്തകം പരിചയപ്പെടുത്തി.

ഡോ എം പി പത്മനാഭൻ ,മുല്ലപ്പള്ളി നാരായൺ നമ്പൂതിരി, ഇ എം രാജാമണി എന്നിവർ പ്രസംഗിച്ചു.ബേപ്പൂർ മുരളീധര പണിക്കർ മറുമൊഴിയും ലിപി അക്ബർ ഉപഹാര സമർപ്പണവും നടത്തി.
ചടങ്ങിൽ ബേപ്പൂരിലെ ഉരു നിർമ്മാണ ഖലാസി മൂപ്പന്മാരായ ഇടത്തൊടി സത്യൻ , അബ്ദുറഹ്മാൻ എന്നിവരെ ആദരിച്ചു.
എം എ സുഹൈൽ സ്വാഗതവും ദേവരാജൻ തച്ചറക്കൽ നന്ദിയും പറഞ്ഞു.ലിപി പബ്ലിക്കേഷൻസാണ് പുസ്തക പ്രസാധകർ.

 

 

 

 


Reporter
the authorReporter

Leave a Reply