ഫറോക്ക്: ബേപ്പൂർ ചെറുവണ്ണൂർ റോഡിൽ ചീർപ്പ് പാലം കഴിഞ്ഞുള്ള കയറ്റത്തിലാണ് വലിയ വാഹനങ്ങൾക്ക് ഭീഷണി ഉയർത്തിക്കൊണ്ട് മരം റോഡിലേക്ക് ചാഞ്ഞു കിടക്കുന്നത്.
തുറമുഖത്തേക്കും തിരിച്ചും കണ്ടെയിനർ അടക്കമുള്ള വാഹനങ്ങൾ പോകുന്ന വഴിയിലെ ഈ മരം മുറിച്ചു നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി തുറുഖത്തേക്ക് തറയോട് കയറ്റാനായി വന്ന ലോറിയിലെ കണ്ടെയിനർ ഈ മരത്തിൽ തട്ടി മറിഞ്ഞിരുന്നു. മറ്റ് വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
മിക്ക ദിവസങ്ങളിലും വലിയ ലോറികൾ ഈ മരത്തിൽ തട്ടാറുണ്ട്. കാലവർഷക്കാലത്ത് ഈ മരത്തിൻ്റെ ശിഖരങ്ങൾ റോഡിലേക്ക് വീണിരുന്നു. ഫയർഫേഴ്സ് എത്തിയാണ് അന്ന് അവ മുറിച്ചത്. ഈ മരം പൂർണമായും മുറിച്ചു മാറ്റണമെന്ന് കിഴക്കുംപാടം റസിഡൻസ് അസോസിയേഷനും ബൈമാസ് ക്ലബ്ബും ആവശ്യപ്പെട്ടിരുന്നു.എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.