GeneralLatest

മോൻസണുമായി വഴിവിട്ട ബന്ധം; ഐ.ജി ലക്ഷ്മണിന് സസ്പെന്ഷൻ


തിരുവനന്തപുരം: മോൻസൺ മാവുങ്കാലിന്റെ സുഹൃത്തായ ഐ.ജി ഗോകുലത്ത് ലക്ഷ്മണിന് സസ്പെൻഷൻ. മോൻസണുമായി ഐ.ജി വഴിവിട്ട ബന്ധം പുലർത്തിയിരുന്നു എന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് വന്നതിനെ തുടർന്നാണ് നടപടി. സസ്പെന്ഷൻ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. പൊലീസ് ആസ്ഥാനത്ത് ട്രാഫിക്ക്, ആഭ്യന്തര സുരക്ഷാ ചുമതലയുള്ള ഐ.ജി യാണ് ലക്ഷ്മൺ.

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഐജി ലക്ഷ്മണിനെതിരെ നടപടിയെടുക്കണമെന്നുള്ള ശിപാർശ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.

മോൺസനുമായി ഐജി സംസാരിച്ചതിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. കേസിന്റെ തുടക്കം മുതൽ ആരോപണത്തിന്റെ നിഴലിലായിരുന്നു ഐജി ലക്ഷ്മണ. മോൻസൺ മാവുങ്കലും ഐജി ലക്ഷ്മണയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ പരാതിക്കാരും പുറത്ത് വിട്ടിരുന്നു.

മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐ.ജി ലക്ഷ്മണ ഇടപെട്ടെന്ന് ഡി.ജി.പി അനിൽകാന്ത് നേരത്തെ പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ശ്രമിച്ചെന്നും ഡി.ജി.പി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് ഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.


Reporter
the authorReporter

Leave a Reply