കുറ്റ്യാടി: മാസങ്ങളായി ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകാത്ത കാവിലുംപാറ ഗ്രാമപഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പഞ്ചായത്തോഫിസിന് മുന്നിൽ ഭിക്ഷാസമരം നടത്തി.
ഭിന്നശേഷിക്കാരായ മക്കളെ പരിപാലിക്കേണ്ടതിനാൽ ജോലിക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന രക്ഷിതാക്കൾ സ്കോളർഷിപ് മുടങ്ങിയതിനാൽ വിഷമിക്കുകയാണ്.മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുളളതിൽ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ചു. വി.സൂപ്പി, സി.എച്ച്. സൈതലവി, കെ.പി. ശംസീർ, അജ്മൽ തങ്ങൾസ്, സി.പി. കുഞ്ഞമ്മദ്, കെ.പി. ബഷീർ, കുനിയിൽ കുഞ്ഞബ്ദുല്ല, അരീക്കൽ വഹീദ, കെ.പി. നഷ്മ, ടി.കെ. നുസ്രത്ത്, കെ.പി. സൗദ, അൻസാർ കുണ്ടുതോട്, നിസാം കറപ്പയിൽ എന്നിവർ സംസാരിച്ചു. കെ.പി. ഇസ്മായിൽ സ്വാഗതവും ഒ. കെ. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.