കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിലെ വിവിധ വിഷയങ്ങൾ പുതിയ സൂപ്രണ്ട് ഡോ: ലാലു ജോൺസുമായി ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തി.
11 ന് ബി. ജെ. പി. നടത്തിയ സുപ്രണ്ട് ഓഫീസ് ഉപരോധത്തിൻ്റെ ഭാഗമായി 15 നുള്ളിൽ പ്രശ്നം പരിഹരിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു. അതിൻ്റെ ഭാഗമായാണ് സൂപ്രണ്ടുമായി ചർച്ച നടത്തിയത്
മലിന ജല പ്രശ്നം പരിഹരിക്കുന്നതിൻ്റെ ഭാഗമായി ഓട വൃത്തിയാക്കിയെന്നും, ഒ.പി. കൗണ്ടറിന് മുന്നിൽ ഷെഡ് നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചതായും നിലം ഉയർത്തി ഇൻ്റർ ലോക്ക് ചെയ്യുമെന്നും ക്യാൻ്റീൻ നവംബർ ഒന്നിന് തുറക്കുമെന്നും ജീവനക്കാരുടെ ശമ്പള കുടിശിക പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സർക്കാർ തരാനുള്ള ഫണ്ട് കൈമാറിയാൽ മാത്രമെ കാത്ത് ലാബ് പ്രശ്നത്തിന് പരിഹരം കാണാൻ സാധിക്കുകയുള്ളുവെന്നും സൂപ്രണ്ട് പറഞ്ഞു.
കാത്ത് ലാബ് തുറക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റി ജില്ല കലക്ടറെ കാണും. മലിന ജല പ്രശ്നം പരിഹരിക്കുന്നതിന് പ്രവൃത്തി ആരംഭിച്ചതിനാൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ച് ബി.ജെ പി മാറ്റിവെച്ചതായി കെ. ഷൈബു അറിയിച്ചു.
ആശുപത്രി ആർ. എം ഒ . ഡോ കെ. ബാഹിയ രൂപ, ഡെപ്യൂട്ടി ആർ. എം.ഒ. ഡോ. ഹസീന കരീം, ബി.ജെ.പി. നടക്കാവ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, വൈസ് പ്രസിഡണ്ട് എം. ജഗനാഥൻ, സോഷ്യൽ മീഡിയ സഹ കൺവീനർ അരുൺ രാമദാസ് നായ്ക്ക് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.