Latestpolice &crime

ബേപ്പൂർ ഹാർബറിൽ രേഖകളില്ലാതെ ജോലിയ്ക്കുനിന്ന ബംഗ്ലാദേശ് പൗരൻ പിടിയിൽ

Nano News

കോഴിക്കോട് : ഇന്ത്യയിൽ താമസിക്കുന്നതിനാവശ്യമായ രേഖകളില്ലാതെ ബേപ്പൂർ ഹാർബറിൽ ജോലി ചെയ്തു വരികയായിരുന്ന ബംഗ്ലാദേശിലെ ധാക്ക സ്വദേശിയായ നേപ്പാൽ ചന്ദ്ര ജ്വാല ദാസ് (22 വയസ്സ്)നെ യാണ് ബേപ്പൂർ കോസ്റ്റൽ പോലീസ് പിടികൂടിയത്.വിദേശികൾക്ക് ഇന്ത്യയിൽ താമസിക്കണമെങ്കിൽ മതിയായ അനുമതി രേഖകൾ വേണമെന്ന നിയമം നിലവിലിരിക്കെ ഈ നിയമം ലംഘിച്ചുകൊണ്ട് ബംഗ്ലാദേശുകാരനായ പ്രതി മതിയായ അനുമതി പത്രവും യാത്രാ രേഖകളും ഇല്ലാതെ വെസ്റ്റ് ബംഗാളിലെ വ്യാജ മേൽവിലാസത്തിൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് കൈവശം വച്ച് ഇന്ത്യൻ പൗരൻ എന്ന വ്യാജേന ബേപ്പൂർ ഹാർബറിൽ ജോലി ചെയ്തു വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബേപ്പൂർ ഹാർബറിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 മാസം മുൻപ് ഇന്ത്യയിൽ എത്തിയ പ്രതി കൊൽക്കത്തയിൽ നിന്നും 500 രൂപ കൊടുത്ത് വ്യാജ ആധാർ കാർഡ് ഉണ്ടാക്കുകയും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിനടന്ന് രണ്ട് മാസം മുൻപ് ബേപ്പൂരിൽ എത്തുകയും, ബേപ്പൂരിലെ ഫിഷിംഗ് ബോട്ടിൽ ജോലി ചെയ്ത് വരികെയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്ത്.കെ.വിശ്വനാഥിന്റെ നേതൃത്വത്തിൽ SI മാരായ സന്തോഷ്, വിനോദ്, സജീവ്, SCPO മാരായ വിനീത്, ആന്റെണി, രജിത്ത്, നിഖിൽ കൃഷ്ണ, CPO അശ്വിൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .


Reporter
the authorReporter

Leave a Reply