കോഴിക്കോട്:കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘ഡിജിറ്റൽ ഹൈജീൻ’ എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾക്കായി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശ്രീ. ബീരാജ് കെ. ക്ലാസിന് നേതൃത്വം നൽകി.
ഇന്നത്തെ കാലഘട്ടത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെയും ഇൻ്റർനെറ്റിൻ്റെയും ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയെ കുറിച്ച് ബീരാജ് ക്ലാസിൽ വ്യക്തമാക്കി .ക്ലാസ്സിൽ എൻ.എസ്.എസ്. വിദ്യാർത്ഥിനികൾക്ക് പുറമെ മറ്റു ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥിനികളും പങ്കെടുത്തു. സംശയനിവാരണത്തിനായി ഒരുക്കിയ പ്രത്യേക സെഷൻ വിദ്യാർത്ഥിനികൾക്ക് ഏറെ പ്രയോജനകരമായി.
സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ഡൈന കെ ജോസഫ് , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്ന പി എസ് , അധ്യാപകരായ ആഫിസ, അസ്ന എന്നിവരും പരിപാടിയിൽ സന്നിഹിതരായി. എൻ എസ് എസ് വളണ്ടിയറായ നിലൂഫർ സുൽത്താന സ്വാഗതം നേർന്ന പരിപാടിയിൽ അഗ്രജ സുനിൽ ആശംസ അറിയിച്ചു.










