രാമനാട്ടുകര: കാരാട് ഏ വി ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം & വായനശാല ഉണ്ണിക്കൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമവാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ കൊണ്ടോട്ടി താലൂക്ക് ജോയിൻ്റ് സെക്രട്ടറി പി.കെ വിനോദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.പ്രസിഡണ്ട് പി.ശിവദാസൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.എസ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, അമീനാകുമാരി ടീച്ചർ, വിജയൻ മംഗലത്ത്, നരസിംഹൻ എന്നിവർ സംസാരിച്ചു. ചിത്രാംഗതൽ സ്വാഗതവും ടി.പി പ്രമീള നന്ദിയും പറഞ്ഞു.