Wednesday, January 22, 2025
Local News

വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം


കോഴിക്കോട്: വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. മഷൂദ് എന്നയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം 7.30ഓടെ അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിയായ വീട്ടമ്മക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അത്തോളി കോക്കല്ലൂർ പെട്രോൾ പമ്പിന് സമീപം വാടകക്ക് താമസിക്കുന്ന മഷൂദ് ആണ് ആക്രമണം നടത്തിയത്. കഴുത്തിൽ പരിക്കേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന്, പൊലീസിൽ പരാതി നൽകുകയായിരുന്നു.


Reporter
the authorReporter

Leave a Reply