Friday, December 27, 2024
Latest

ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍


കോഴിക്കോട്: കുപ്രസിദ്ധ കുറ്റവാളി ടി എച്ച് റിയാസ് ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിൽ. കാറിൽ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 50 ൽ പരം കേസുകളിൽ പ്രതിയാണ് ടി എച്ച് റിയാസ്.


Reporter
the authorReporter

Leave a Reply