കോഴിക്കോട്: കരിങ്കൽക്വാറിയുടെ പ്രവർത്തനം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 18 ചാനൽ വാർത്താസംഘത്തിനുനേരെയുണ്ടായ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ബാലുശ്ശേരിക്കടുത്ത് വട്ടോളി ബസാർ മലയിലകത്തോട്ട് പ്രവർത്തിക്കുന്ന ക്വാറിയുടെ വാർത്ത ശേഖരിക്കാനെത്തിയ ന്യൂസ് 18 കോഴിക്കോട് ബ്യൂറോയിലെ സീനിയർ സ്പെഷ്യൽ കറസ്പോ ണ്ടന്റ് എസ് വിനേഷ് കുമാർ, കാമറാമാൻ ഷാഫി എന്നിവരെയാണ് ആക്രമിച്ചത്. വട്ടോളി ബസാർ മലയിലകത്തോട്ടു ക്വാറിയിലേക്കുള്ള റോഡിൽ വച്ച് രാജൻ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം, ഷാഫിയുടെ കൈയിലുണ്ടായിരുന്ന ക്യാമറ തകർക്കാനും നീക്കമുണ്ടായി.
മർദ്ദനമേറ്റ ഷാഫിയും വിനേഷും ബാലുശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി, പഞ്ചായ ത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലൈസൻസ് നേടി പ്രവർത്തനമാരംഭിച്ചെന്ന് ആരോപ ണമുള്ള ക്വാറിക്കെതിരെ പ്രദേശത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചന്വേഷി ക്കാനും റിപ്പോർട്ട് ചെയ്യാനുമാണ് ന്യൂസ് 18 സംഘം സ്ഥലത്തെത്തിയത്.
ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുക എന്ന കടമ നിർവഹിക്കുന്ന മാധ്യമപ്രവർത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം നിലപാട് അത്യന്തം അപലപനീയ മാണ്. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കാൻ പോലീസ് തയ്യാറാകണമെന്ന് ജില്ലാ പ്രസി ഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.