GeneralLocal Newspolice &crime

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു

Nano News

കോഴിക്കോട്: കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ പരാതിക്കാരനും സുഹൃത്തും കസ്റ്റഡിയില്‍. പരാതിക്കാരനായ സുഹൈലും രണ്ടു സുഹൃത്തുക്കളായ താഹ, യാസിര്‍ എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്. യാസറിന്റെ പക്കല്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെടുത്തു.

സുഹൈലിന്റെ അറിവോടെ നടത്തിയ നാടകമാണ് കവര്‍ച്ചയെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. കണ്ണില്‍ മുളകു പൊടി വിതറി ബന്ദിയാക്കിയാണ് പണം കവര്‍ന്നതെന്ന സംഭവം വ്യാജമാണെന്ന് പൊലിസ്. ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയരംഗമുണ്ടാക്കി പണം കൈവശപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് സൂചിപ്പിച്ചു.

എന്നാല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി തന്നെ അന്വേഷിച്ചു വരികയാണെന്നും കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി. ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നെന്നായിരുന്നു പരാതി. എടിഎം ജീവനക്കാരനായ തിക്കോടി സ്വദേശി സുഹൈലിനെ കാറില്‍ ബന്ദിയാക്കിയാണ് 72 ലക്ഷത്തി നാല്‍പതിനായിരം രൂപ കവര്‍ന്നത് എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.


Reporter
the authorReporter

Leave a Reply