Health

സൗജന്യ ഒക്യുപേഷണല്‍ തെറാപ്പി ക്യാമ്പ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍


കോഴിക്കോട് : ലോക ഒക്യുപേഷണല്‍ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 3 മുതല്‍ 13 വരെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ ഒക്യുപേഷണല്‍ തെറാപ്പി ക്യാമ്പ് നടക്കുന്നു. വളര്‍ച്ചാ സംബന്ധമായ തകരാറുകളുള്ളവര്‍ (ഡെവലപ്പ്‌മെന്റ് ഡിസോര്‍ഡര്‍), സെറിബ്രല്‍ പാള്‍സി ബാധിതര്‍, പഠന വൈകല്യമുള്ളവര്‍, സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതര്‍, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ ഉള്ളവര്‍, ഓട്ടിസം ബാധിതര്‍, പെര്‍വാസീവ് ഡെവലപ്പ്‌മെന്റ് ഡിസോര്‍ഡര്‍ ഉള്ളവര്‍ എന്നിവര്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്കാണ് ഒക്യുപേഷണല്‍ തെറാപ്പി ആവശ്യമായി വരുന്നത്.

ഒക്യുപേഷണല്‍ തെറാപ്പിക്ക് പുറമെ പീഡിയാട്രിക് ഫിസിയോതെറാപ്പി, പീഡിയാട്രിക് സൈക്കോളജി, പീഡിയാട്രിക് സ്പീച്ച് ആന്റ് സ്വാലോ തെറാപ്പി എന്നിവയും ആവശ്യമുള്ളവര്‍ക്ക് ലഭ്യമാകും. രജിസ്‌ട്രേഷന് ബന്ധപ്പെടുക: 9633 889 777


Reporter
the authorReporter

Leave a Reply