കോഴിക്കോട് :ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. മലയോര മേഖലയിൽ രണ്ടിടത്ത് മലയിടിച്ചിലുണ്ടായി. മണിക്കൂറുകൾ നീണ്ട മഴയിൽ കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി. മലവെള്ള പാച്ചലിൽ കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. വൈകിട്ട് 3ന് തുടങ്ങിയ മഴ മണിക്കൂറുകൾ നീണ്ട തോടെയാണ് കുറ്റ്യാടി നിന്ന് വയനാട്ടിലേക്കുള്ള ചുരത്തിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്.
വെള്ളുവം കുന്ന് മലയിലാണ് ഉരുൾ പൊട്ടിയത്. റോഡിലേക്ക് കല്ലും മണ്ണും ഒലിച്ചെത്തി ഗതാഗതം പൂർണമായും സ്തംഭിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 10 ലധികം കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റി.