HealthLatest

ഡയറക്ട് ആന്റീരിയര്‍ അപ്രോച്ച് സന്ധിരോഗ ശസ്ത്രക്രിയാ ക്യാമ്പുമായി ‘ആര്‍ത്രക്രോണ്‍ 2025’

Nano News

കോഴിക്കോട്: അസ്ഥിരോഗ വിദഗ്ധരുടെ സംഘടനയായ ഇന്‍ഡോ – കൊറിയന്‍ ഓര്‍ത്തോ പീഡിക് ഫൗണ്ടേഷന്റെ 33-ാം വാര്‍ഷിക സമ്മേളനം’ആര്‍ത്രക്രോണ്‍ 2025′ കോഴിക്കോട് നടന്നു. നടക്കാവ് ജിഎംസി ഓര്‍ത്തോ ഹോസ്പിറ്റലില്‍ നടന്ന സമ്മേളനം പ്രഫ. ഡോ. പി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.

ഡോ. കൃഷ്ണ കിരണ്‍ (ഹൈദരബാദ്), ഡോ. അനില്‍ ഉമ്മന്‍ (വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളജ്), ഡോ.സുഗവനം (ലണ്ടന്‍ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ സേലം), ഡോ. ശിവകുമാര്‍ (മധുരൈ മെഡിക്കല്‍ കോളജ്), ഡോ.സന്ദീപ് വിജയന്‍ (മണിപ്പാല്‍ മെഡിക്കല്‍ കോളജ്), ഡോ.സൗരഭ് ഷെട്ടി, ശിവൈഹ് പൊട്‌ല, ഡോ. ഗോപിനാഥന്‍, ഡോ.സുബിന്‍ സുരേന്ദ്രന്‍, ഡോ.മുഹമ്മദ് ഫാസില്‍, ഡോ.രാജു, ഡോ.അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാണം നടത്തി.

സമ്മേളനത്തോടനുബന്ധിച്ച് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മൂന്നു ഗോഗികള്‍ക്ക് സൗജന്യമായി ഇടുപ്പ് സന്ധി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഡയരക്ട് ആന്റീരിയര്‍ അപ്രോച്ച് എന്ന അതി നൂതന സംവിധാനം ഉപയോഗിച്ചായിരുന്നു സര്‍ജറി. ദക്ഷിണേന്ത്യയില്‍ ഇത്തരത്തിലൊരു ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ ക്യാംപ് ആദ്യമായാണ്. അസ്ഥി സന്ധികളില്‍ വരുന്ന അസുഖങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതോടൊപ്പം കടുത്ത വേദവയുമുണ്ടാക്കും. പരമ്പരാഗത ചികിത്സാ രീതിയേക്കാള്‍ രോഗാവസ്ഥയില്‍ നിന്ന് എളുപ്പത്തില്‍ മുക്തി നേടാന്‍ ഡയറക്ട് ആന്റീരിയര്‍ അപ്രോച്ച് ശസ്ത്രക്രിയ വഴി സാധിക്കുമെന്ന് ഡോ.ഗോപിനാഥന്‍ പറഞ്ഞു.

 


Reporter
the authorReporter

Leave a Reply